പാരിസ്∙ ഫ്രാൻസിലെ റൗനിൽ ബാറിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരുക്കേറ്റു. ശക്തമല്ലാത്ത സ്ഫോടനത്തെ തുടർന്നാണു തീപിടിത്തമുണ്ടായതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കൊല്ലപ്പെട്ടവരിൽ അധികവും യുവാക്കളാണെന്നാണു വിവരം. സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ബാറിലുണ്ടായിരുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നു പൊലീസ് അറിയിച്ചു.