കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും കേരളാ കോണ്‍ഗ്രസ് (എം). മുമ്പ് പി.ടി ചാക്കോയെ ചതിച്ച് വീഴ്ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ കെ.എം മാണിയേയും വീഴ്ത്താന്‍ ശ്രമിച്ചെതെന്ന ആരോപണവുമായാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിച്ഛായയുടെ പുതിയ ലക്കം ഇന്ന് പുറത്തിറങ്ങിയത്.
യുഡിഎഫ് നേതാക്കളെ അങ്കലാപ്പിലാക്കിയത് കെ.എം മാണിയെക്കുറിച്ച് ഇടത് മുന്നണി നേതാക്കള്‍ പറഞ്ഞ പ്രശംസാ വാചകങ്ങളാണെന്നും കേരളാ കോണ്‍ഗ്രസ് എം മുഖപത്രം വിശദീകരിക്കുന്നു.
യുഡിഎഫ് മുന്നണി വിടുന്നതടക്കമുള്ള തീരുമാനങ്ങള്‍ തീരുമാനങ്ങള്‍ ചരള്‍കുന്നില്‍ നടക്കാനിരിക്കന്ന പാര്‍ട്ടി ക്യാമ്പില്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ മാണി നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസിനെ ശക്തമായി കുറ്റപ്പെടുത്തി പാര്‍ട്ടി മുഖപത്രവും പുറത്തിറങ്ങിയത്. കോണ്‍ഗ്രസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന കെ.എം മാണിയും പാര്‍ട്ടിയും ചരള്‍ക്കുന്നിലെ ക്യാമ്പില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്. അതേസമയം, സഖ്യ ചര്‍ച്ചകള്‍ക്ക് ഇനി മുന്‍കൈയ്യെടുക്കേണ്ടത് കെ.എം മാണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു