ബീവറേജസ് കോപ്പറേഷന്‍ മദ്യവില്‍പ്പന ശാലകള്‍ ഓണ്‍ലൈനാകുന്നു

208

തിരുവനന്തപുരം‍: സംസ്ഥാനത്തെ ബീവറേജസ് കോപ്പറേഷന്‍ മദ്യവില്‍പ്പന ശാലകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാന്‍ നീക്കം. വില്‍പ്പനശാലകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നതോടെ എവിടെയൊക്കെ ഏതെല്ലാം ബ്രാന്‍റ് മദ്യമാണ് സ്റ്റോക്കുള്ളതെന്ന് ഒറ്റനോട്ടത്തില്‍ അറിയാനും ബുക്ക് ചെയ്യാനും ഉപയോക്താവിനാകും. നിലവില്‍ ബീവറേജസ് മദ്യശാലകള്‍നു കീഴിലുള്ള 323 മദ്യവില്‍പ്പനശാലകളും ഓണ്‍ലൈനാകും എന്നാണു റിപ്പോര്‍ട്ട്.
സാധാരണക്കാര്‍ക്ക് ആവശ്യമുള്ള ബ്രാന്‍ഡുകള്‍ സ്റ്റോക്കില്ലെന്നു പറഞ്ഞ് വില കൂടിയ ബ്രാന്‍ഡുകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന പതിവ് ചില ബിവറേജസ് ശാലകളില്‍ ഉണ്ടെന്ന പരാതികള്‍ ബീവറേജ് കോര്‍പ്പറേഷനു ലഭിച്ചിരുന്നു. ഇതിനൊരു പരിഹാരമായിട്ട് കൂടിയാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ഏതൊക്കെ ബ്രാന്‍ഡ് ആണ് ഓരോ വില്‍പ്പനശാലയിലും സ്റ്റോക്ക് ഉള്ളത് എന്ന് അധികൃതര്‍ക്ക് തങ്ങളുടെ ഓഫീസുകളില്‍ ഇരുന്നു തന്നെ അറിയാന്‍ സാധിക്കും.
പുതിയ പദ്ധതിക്കായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ചുവരികയാണ്. എന്നാല്‍, ബീവറേജസ് മദ്യശാലകളില്‍ സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കണമെന്ന ജീവനക്കാരുടെ പരാതികള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. മദ്യശാലകളില്‍ നിന്നും മദ്യം മോഷണം പോകുന്നതിനാലാണ് ജീവനക്കാര്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ടുവെച്ചത്.

NO COMMENTS

LEAVE A REPLY