തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് ദേശീയപാതയില്‍ കെ. എസ്. ആര്‍. ടി. സി സുപ്പര്‍ഫാസ്റ്റ് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിനടത്ത് ബുധനാഴ്ച രാവില 10.30 ഓടെയാണ് സംഭവം.
ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.