കൊല്ലത്ത് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

179

കൊല്ലം: പരവൂര്‍ ഒഴുക്കുപാറയില്‍ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പരവൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണിക്കാണ് വെട്ടേറ്റത്.
ഒഴുക്കുപാറ സ്വദേശി മണികണ്ഠനാണ് പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി.
മണികണ്ഠനെതിരെ അയല്‍ക്കാരാണ് പരാതി നല്‍കിയത്. പ്രദേശത്തെ ജനമൈത്രി പോലീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഉണ്ണി. പ്രതിയെ പിടികൂടാന്‍ സ്ഥലത്ത് തനിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മണികണ്ഠന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മഴുകൊണ്ട് വെട്ടി. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഉണ്ണി പരവൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY