കെ എം മാണി എൻഡിഎയിലേക്ക് പോകുന്നത് ധൃതരാഷ്ട്രാലിംഗത്തിന് തുല്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. മാണിയും മകനും മാത്രമേ പാർട്ടിയിൽ പിന്നീട് അവശേഷിക്കൂവെന്നും കോടിയേരി പറഞ്ഞു. ഇടതു മുന്നണിയിൽ പുതിയ കക്ഷികളെ എടുക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ല. മാണി പോയാൽ യുഡിഎഫ് പിരിച്ചുവിടേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.