ന്യൂഡല്‍ഹി: കെപിസിസി പുന:സംഘടിപ്പിക്കാന്‍ എഐസിസി യോഗം തീരുമാനിച്ചു. സംഘടനാ തെരെഞ്ഞെടുപ്പ് നടക്കുന്നതു വരെ പ്രസിഡന്‍റ് സ്ഥാനത്ത് വി എം സുധീരന്‍ തുടരുമെന്നാണ് സൂചന. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനുള്ളില്‍ നടത്തുമെന്ന് മുകുൾ വാസ്നിക് അറിയിച്ചു. മറ്റെല്ലാ സംഘടനാ ഭാരവാഹികളേയും മൂന്ന് മാസത്തിനുള്ളിൽ മാറ്റും . ഏറെക്കാലത്തിനു ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന അടിമുതല്‍ മുടിവരെ മാറ്റത്തിനൊരുങ്ങുന്നത്.