ശമ്പളകുടിശ്ശിക ഒഴികെയുള്ള സൗദി പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് വികെ സിംഗ്

225

ദില്ലി: സൗദി അറേബ്യയിൽ ഇന്ത്യക്കാർ നേരിട്ട തൊഴിൽ പ്രതിസന്ധി അവസാനിച്ചെന്ന് സൗദിയിൽ നിന്ന് മടങ്ങിയെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. ശമ്പളകുടിശ്ശിക പ്രശ്നം മാത്രമാണ് ബാക്കിയുള്ളതെന്നും അത് പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും വികെ സിങ് പറഞ്ഞു.
അതേസമയം സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കയാത്ര നീളുന്നുവെന്നാണ് റിപ്പോര്‍ട്ട്. മടങ്ങുന്നവരുടെ ആദ്യപട്ടിക ഞായറാഴ്ച മാത്രമേ തയ്യാറാകൂ എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇവര്‍ക്കായി പ്രത്യേക വിമാനം ഉണ്ടാകുമോ, അല്ല സര്‍വ്വീസ് വിമാനങ്ങളിലെ ഒഴിവുള്ള സീറ്റുകളില്‍ ഇവരെ നാട്ടിലെത്തിക്കാനാണോ ശ്രമം എന്നും വ്യക്തമല്ല.

NO COMMENTS

LEAVE A REPLY