കൈവെട്ട് കേസില്‍ ഒരു പ്രതികൂടി കീഴടങ്ങി

181

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി കീഴടങ്ങി. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മുവാറ്റുപുഴ സ്വദേശി സജിനാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി, ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
2010 ജൂലൈ നാലിന് വീടിന് സമീപം വെച്ചാണ് ജോസഫിനെ പ്രതികള്‍ ആക്രമിച്ചത്. കേസില്‍ പതിമൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും മുഖ്യപ്രതികളെ സഹായിച്ചതിന് മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷതടവുമാണ് വിധിച്ചത്. ആക്രമണത്തിന് ശേഷം സജിന്‍ ഉള്‍പ്പെടെ നിരവധി പ്രതികള്‍ ഒളിവില്‍ പോയി. കേസില്‍ ഇനിയും നാലു പ്രതികള്‍കൂടി പിടിയിലാകാനുണ്ട്.

NO COMMENTS

LEAVE A REPLY