കാസര്‍കോഡ് നിന്ന് ഒരാളെക്കൂടി കാണാതായി

181

കാസര്‍കോട് ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി കാണാതായി. ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് നാല് മാസമായി കാണാതായത്. ഇയാളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
45 വയസുകാരനായ അബ്ദുല്ലയ്ക്ക് ഇടയ്ക്കിടെ മതപഠനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് പോകുന്ന സ്വഭാവമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മൂന്നോ നാലോ മാസം കഴിഞ്ഞായിരിക്കും പിന്നെ തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും നാള്‍ ബന്ധുക്കള്‍. എന്നാല്‍ കാസര്‍കോഡ് ജില്ലയില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കാണാതായ സാഹചര്യത്തില്‍ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോള്‍ കാണാതായവരുമായി അബ്ദുല്ലക്ക് ബന്ധമുണ്ടായിരുന്നതായി മനസിലായി. ഇവരുടെ ക്ലാസുകളില്‍ അബ്ദുല്ല പങ്കെടുത്തതായും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
17പേര്‍ നേരത്തെ നാടുവിട്ട സംഭവം 9 കേസുകളായി കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്. അബ്ദുല്ലയെ കാണാതായത് സംബന്ധിച്ച പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

NO COMMENTS

LEAVE A REPLY