ആന്ധ്രയില്‍ പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രതിഷേധം

158

സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തില്‍ ആന്ധ്രയില്‍ പ്രതിഷേധം കടുക്കുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടിയും സംസ്ഥാനത്ത് ബന്ദ് നടത്തി. വിശാഖപട്ടണത്ത് വിജയവാഡയിലും സമരം ചെറിയ സംഘര്‍ഷത്തിലേക്ക് നീങ്ങി.
പ്രത്യേക പദവി ആവശ്യപ്പെട്ട ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ലോക്‌സഭയിലും ബഹളമുണ്ടായി. ടി.ഡി.പി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനാല്‍ ലോക്‌സഭയില്‍ ശൂന്യവേള തടസ്സപ്പെട്ടു. സഭയിലും സംസ്ഥാനത്തും പ്രത്യേക പദവി ആവശ്യം കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. പ്രതേക പദവി അനുവദിക്കാത്ത കേന്ദ്ര തീരുമാനത്തിനെതിരെ ഇടതു പാര്‍ട്ടികളും വൈഎസ് ആര്‍ കോണ്‍ഗ്രസും സംയുക്തമായാണ് ബന്ദ് നടത്തുന്നത്. വഴി തടഞ്ഞു സമരം ചെയ്തവരെ പൊലീസ് നീക്കിയത് ചിലയിടങ്ങളില്‍ പ്രതിഷേധത്തിലേക്ക് നീങ്ങി. വിശാഖപട്ടണത്ത് വിജയവാഡയിലും സമരം ചെറിയ സംഘര്‍ഷത്തിലേക്ക് നീങ്ങി
വിജയവാഡയില്‍ ബന്ദനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റിലും വിഷയം പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനാല്‍ ലോക്‌സഭയില്‍ ശൂന്യവേള തടസ്സപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് പ്രത്യേക പദവി നേടിയെടുക്കാനുള്ള ശ്രമത്തില്‍ കേന്ദ്രത്തെ സ്വാധീനിക്കാനായില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ജോഗന്‍ മോഹന്‍ റെഡ്ഡി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY