ദില്ലി: നിഷ്ക്രിയമായ തൊഴിലാളി ക്ഷേമനിധി തുക പെന്‍ഷന്‍കാരുടെ ക്ഷേമനിധിയിലേക്ക് വകമാറ്റാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നു. ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്നാണ് തീരുമാനം.
കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ചേര്‍ന്ന പിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
പിഎഫ് ഓഫീസിന് മുന്നിലും തൊഴിലാളികള്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരുമായി സംസാരിച്ച് തീരുമാനം പുന:പരിശോധിക്കുമെന്ന് തൊഴില്‍മന്ത്രി ഉറപ്പ് നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന് പറഞ്ഞു