സ്ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് സംസാരിക്കും. ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നിലപാട് സിംഗ് ഉച്ചകോടിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കും. തീവ്രവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഇന്ത്യ നിര്‍ദ്ദേശിക്കും. അതിര്‍ത്തിയിലെ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ വ്യാപനം, മയക്കുമരുന്ന് കടത്ത്, പഠാന്‍കോട്ട് – മുംബൈ ഭീകരാക്രമണം എന്നിവയും ഇന്ത്യ ഉച്ചകോടിയില്‍ ഉയര്‍ത്തും. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്‌നാഥ് സിംഗിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്ഥാനിലുള്ളത്. ഹുറിയത് ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഉച്ചകോടി ഇന്ന് സമാപിക്കും.