കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം: പ്രത്യേകചര്‍ച്ച നടത്തണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍

184

ദില്ലി: കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് പ്രത്യേകചര്‍ച്ച നടത്തണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ ആവശ്യപ്പെട്ടു.ദില്ലിയില്‍ നാലുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ദില്ലിയില്‍ കഴിഞ്ഞ ദിവസം നാലുവയസുകാരി പിഡിപ്പിക്കപ്പെട്ട സംഭവം കനിമൊഴിയും ജയാബച്ചനുമാണ് സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്.
സംഭവം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു
രാജ്യതലസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ളതാണെന്നും പ്രശ്‌നത്തില്‍ പ്രത്യേകചര്‍ച്ചക്ക് തയ്യാറാണെന്നും ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY