ഹെല്‍മെറ്റില്ലെങ്കില്‍ 2000 രൂപ പിഴ

202

ദില്ലി: റോഡ് സുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയാന്‍ പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ബില്ലിലുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ വരെ പിഴയായി ഈടാക്കാമെന്നു ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. അമിത വേഗതയ്ക്ക് 1000 മുതല്‍ 4000 രൂപ വരെ പിഴ ഈടാക്കാം. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നത് 2000 രൂപ പിഴയും തടവും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
വാഹനം ഇടിച്ചു മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്.

NO COMMENTS

LEAVE A REPLY