റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ നീക്കം.എണ്ണ വരുമാനത്തിലെ കുറവ് നേരിടുന്നതിനുള്ള പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. സൗദിയില്‍ ഒരു കോടിയിലേറെ വിദേശികളുണ്ടെന്നാണ് കണക്ക്.എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് ധന മന്ത്രാലയം വിദേശികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുവാന്‍ നീക്കം നടത്തുന്നത്.
ആദായ നികുതി നടപ്പാക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിക്കുന്നതിന് 15 കോടി റിയാലും സൗദി സര്‍ക്കാര്‍ ധനമന്ത്രാലയത്തിന് അനുവദിച്ചിട്ടുണ്ട്.മൂല്യ വര്‍ദ്ധിത നികുതി,സെലക്ടീവ് നികുതി അടക്കമുള്ള പരിഷ്കരിച്ച നികുതി നടപ്പാക്കുന്നതിന് 24.6 കോടി റിയാല്‍ കൂടി സര്‍ക്കാര്‍ ധനമന്ത്രാലയത്തിന് അനുവദിച്ചു.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് ഓരോ വര്‍ഷവും വര്‍ദ്ധിച്ച വരുന്നതായാണ് റിപ്പോര്‍ട്ട്.2008 ല്‍ 79 ബില്യണ്‍ റിയാലായിരുന്നു വിദേശികള്‍ നാട്ടിലേക്കയച്ചതെങ്കില്‍ 2015 ല്‍ ഇത് 157 ബില്യണ്‍ റിയാലായായി കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.