e3w2പാലക്കാട്: പാലക്കാട് നിന്നും നാടുവിട്ടവര്ക്കെതിരെ യുഎപിഎ ചുമത്തി. യാക്കര സ്വദേശികളായ ഇസ യഹിയ എന്നിവര്‍ക്കെതിരെയും കഞ്ചിക്കോട് സ്വദേശി ഷിബിക്കെതിരെയുമാണ് പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുഎപിഎ ചുമത്തിയത്.
പാലക്കാട് യാക്കര സ്വദേശികളും സഹോദരങ്ങളുമായ ഇസയും യഹിയയും ഭാര്യമാരോടൊപ്പം നാടുവിട്ടത് മെയ് മാസം 16,18 തീയതികളിലായാണ്. ഇസയുടെ സുഹൃത്തായ കഞ്ചിക്കോട് സ്വദേശി ഷിബിയും സംശയാസ്പദമായ സാഹചര്യത്തില്‍ നാടുവിട്ടു. ഈ മൂന്ന് പേരെയും കാണാതായെന്ന് മാതാപിതാക്കള്‍ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു. തീവ്രവാദബന്ധം സംശയിക്കുന്ന ഇവര്‍ക്ക് മൂന്ന് പേര്‍ക്കുമെതിരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുഎപിഎ ചുമത്തിയത്. കേരളത്തില്‍ നിന്ന് നാടുവിട്ടവരുടെ മേല്‍ യുഎപിഎ ചുമത്തുന്ന രണ്ടാമത്തെ കേസാണ് പാലക്കാട്ടേത്.
യഹിയയുടെ ഭാര്യ മറിയത്തിന്റെ സഹോദരന് അബിന്‍ ജേക്കബ് നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം യഹിയക്കെതിരെ കൊച്ചി പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. അബിന്‍ ജേക്കബിനെ നിര്‍ബന്ധിച്ച് മതപഠനത്തിന് കൊണ്ടു പോകുകയും രാജ്യ ദ്രോഹത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മുംബൈ സ്വദേശി ആര്‍ഷി ഖുറേഷിക്കെതിരെയും യഹിയക്കെതിരെയും കേസ് എടുത്തത്.
സഹോദരിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും അബിന്റെ പരാതിയില്‍ പറയുന്നു. സാക്കിര്‍ നായിക്കിന്റെ പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും നാടുവിട്ടവരുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. പാലക്കാട് ഡിവൈഎസ്പി സുള്ഫിക്കറിന്രെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.