പെട്രോളിനൊപ്പം ഹെല്‍മറ്റ് ബോധവത്കരണം-പദ്ധതി ഇന്നു മുതല്‍

193

സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കുന്ന ഹെല്‍മറ്റിന് പെട്രോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ പത്തിന് ഇരുമ്പനം ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പമ്പില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയും ചടങ്ങില്‍ പങ്കെടുക്കും.
ഹെല്‍മറ്റില്ലെങ്കില്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ ആദ്യ തീരുമാനമെങ്കിലും ഇതിന് നിയമ പരിരക്ഷ ഇല്ലാത്തതിനാന്‍ ആദ്യപടിയായി ബോധവത്കരണത്തിന് തീരുമാനിക്കുകയായിരുന്നു. നിയമ പരിഷ്കരണം നടപ്പാക്കിയശേഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം.

NO COMMENTS

LEAVE A REPLY