തിരുവനന്തപുരം ചിറയിൻകീഴിലെ കയർനിർമ്മാണ കേന്ദ്രങ്ങളിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ പരിശോധന. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു ലഭിക്കേണ്ട സഹായങ്ങള്‍ കൃത്യമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
പെരുങ്കുഴി, ആനത്തവട്ടം എന്നിവടങ്ങളിലെ കയർസൊസൈറ്റികളിലായിരുന്നു പരിശോധന. കയർവകുപ്പ്, തൊഴിൽവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവടങ്ങളിൽ കയർതൊഴിലാഖലിക്ക് ലഭിക്കേണ്ട സഹായങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് ഉദ്യോഗസ്ഥരും നേരിട്ട് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. ദാരിദ്രമനുസഭിവിക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് എപിഎൽ കാർഡാണ് ഉള്ളത്. റേഷൻ കടകളിലും പരിശോധന നടത്തി.
അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ് അട്ടപ്പാടിക്കു പിന്നാലെ കയർതൊഴിലാളികളുടെ മേഖലയിലും വിജിലൻസ് ഡയറക്ടർ പരിശോധന നടത്തിയത്. തൊഴിലാളിക്കള്‍ ലഭിക്കേണ്ട കൂലി ആനുകൂലിയവും ചോരുന്ന വഴികള്‍ കണ്ടെത്തി ഇക്കാര്യത്തിൽ സ്ലീകരിക്കേണ്ട നടപടികള്‍ഡ സർക്കാരിന് റിപ്പോർട്ട് നൽകും. ബോധപൂർവ്വം ഉദ്യോഗസ്ഥർ വീഴ്ച കാട്ടിയിട്ടുണ്ടെങ്കില്‍ വിജിലൻസ് കേസെടുക്കും.