ഡലാസ്: അമേരിക്കയിലെ ഡാലസില്‍ പ്രതിഷേധക്കാരെ നേരിടുന്നതിനിടയിൽ . സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ ഒളിച്ചിരിക്കുന്ന ഒരു ആക്രമണകാരിയെ പോലീസ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
മനിസോട്ട, ലൂസിയാന എന്നിവിടങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കു നേരെ പോലീസ് വെടിവെപ്പ് നടത്തിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടയിലാണ് സംഭവം. ഒളിയിടങ്ങളില്‍നിന്നാണ് പോലീസിനു നേരെ വെടിവയ്പ്പുണ്ടായത്. തുടര്‍ന്ന് പോലീസ് തിരിച്ചും വെടിവെച്ചു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 8.45 ഓടെയായിരുന്നു സംഭവം.
അതിനിടെ, നഗരത്തിന്റെ പല ഭാഗങ്ങളിലും ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അന്ത്യം അടുത്തെന്നും ആക്രമണകാരികളില്‍ ഒരാള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ഫിലാന്‍ഡോ കാസില്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനെ ഒരു പോലീസ് ഓഫീസര്‍ വെടിവെക്കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം, അല്‍ട്ടണ്‍ സ്‌റ്റെര്‍ലിംഗ് എന്നയാളെയും സമാനമായ രീതിയില്‍ പോലീസ് വെടിവെച്ചിരുന്നു. ഇതും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഈ സംഭവങ്ങള്‍ക്കെതിരായി വലിയ പ്രതിഷേധമാണ് പലയിടങ്ങളിലും ഉയര്‍ന്നുവന്നിരുന്നത്.