ആപ്പിള്‍ ഐഫോണിന്റെ ഇനി വരുന്ന പതിപ്പ് വാട്ടര്‍ പ്രൂഫ് ആയിരിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിള്‍ കമ്പനി സ്വന്തമാക്കിയതായാണ് വിവരം.
വെള്ളത്തില്‍ വീണാല്‍ ഫോണിന് തകരാര്‍ സംഭവിക്കും. അതുകൊണ്ടുതന്നെയാണ് വാട്ടര്‍പ്രൂഫ് ഫോണിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഏതായാലും ആപ്പിള്‍ ഐഫോണിന്റെ ഇനി വരുന്ന പതിപ്പ് വാട്ടര്‍ പ്രൂഫ് ആയിരിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിള്‍ കമ്പനി സ്വന്തമാക്കിയതായാണ് വിവരം. ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍വെച്ച് പോലും ഫോട്ടോ എടുക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിനടിയിലെ ചിത്രങ്ങള്‍ എടുക്കുന്നതിനായി പുതിയ സോഫ്റ്റ്‌വെയര്‍ കൂടി ഫോണില്‍ ഉണ്ടാകുമത്രെ. ആപ്പിള്‍ പുറത്തിറക്കുന്ന അടുത്ത ഫോണ്‍ ഐഫോണ്‍ 7 എന്നാകും അറിയപ്പെടുക. ഈ ഫോണ്‍ വാട്ടര്‍പ്രൂഫ് ആക്കുന്നതിനുവേണ്ടി ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം വാട്ടര്‍പ്രൂഫ് ഐഫോണ‍് പുറത്തിറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ ആപ്പിള്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.
നിലവില്‍ വാട്ടര്‍പ്രൂഫ് ആയിട്ടുള്ള ഒരു ഫോണും ഐപാഡും ആപ്പിള്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ഐഫോണും, ഐപാഡും വെള്ളത്തില്‍ വീണാലും തകരാര്‍ സംഭവിക്കാത്ത കേയ്‌സുകള്‍ മറ്റു ചില കമ്പനികള്‍ പുറത്തിറക്കിയിട്ടുണ്ട്.