നെയ്യാറ്റിന്‍കര പോളിടെക്‌നിക്; ഓഡിറ്റോറിയം ഉദ്ഘാടനം ഡോ. കെ.റ്റി. ജലീല്‍ നിര്‍വഹിക്കും

158

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളടെക്‌നിക് കോളേജില്‍ പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്നു (മാര്‍ച്ച് 6) വൈകിട്ട് അഞ്ചിന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.റ്റി. ജലീല്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, കെ. ആന്‍സലന്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി അംഗങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ കാര്യാലയം ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

NO COMMENTS