നന്ദിയോട്-ചെറ്റച്ചല്‍ റോഡ് നിര്‍മാണോദ്ഘാടനം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് വൈകിട്ട് അഞ്ചിന് നിര്‍വ്വഹിക്കും.

175

തിരുവനന്തപുരം : വാമനപുരം നിയോജക മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന നന്ദിയോട് – ചെറ്റച്ചല്‍ റോഡിന്റെ നവീകരണ ഉദ്ഘാടനം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ഇന്ന് (മാര്‍ച്ച് 6) വൈകിട്ട് അഞ്ചിന് നന്ദിയോട് നടക്കുന്ന ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷത വഹിക്കും.

9.68 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിക്കുന്നത്. നന്ദിയോട് നിന്നും ചെറ്റച്ചല്‍ വരെയുള്ള ആറു കിലോമീറ്റര്‍ ദൂരം ഏഴു മീറ്റര്‍ വീതിയില്‍ BM&BC സ്റ്റാന്‍ഡേര്‍ഡില്‍ ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തി, കലുങ്ക്, ഓട,നടപ്പാത എന്നിവയോടു കൂടി ആധുനിക രീതിയിലായിരിക്കും നിര്‍മ്മിക്കുക. ചടങ്ങില്‍ ഡോ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത് പ്രസിഡന്റ് വി.കെ മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, നന്ദിയോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് ദീപ സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കും.

NO COMMENTS