കശ്മീരില്‍ നിന്നും എന്‍ഐഎ പിടികൂടിയ വിഘടന വാദികളുടെ കസ്റ്റഡി കാലാവധി നീട്ടി

218

ശ്രീനഗര്‍: കശ്മീരില്‍ നിന്നും എന്‍ഐഎ പിടികൂടിയ വിഘടന വാദികളുടെ കസ്റ്റഡി കാലാവധി ഡല്‍ഹി കോടതി നീട്ടി. വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരുമകന്‍ ഉള്‍പ്പെടെ നാലു പേരുടെ കസ്റ്റഡിയാണ് കോടതി നീട്ടിയത്.
കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്ബത്തിക സഹായം നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗീലാനിയുടെ മരുമകന്‍ അല്‍താഫ് അഹമ്മദ് ഷാ ഉള്‍പ്പെടെ ഏഴു പേരെയാണ് ജൂലൈ 24ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

NO COMMENTS