എന്‍.ഐ.എ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍

197

ശ്രീനഗര്‍: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍. സെപ്റ്റംബര്‍ ഒമ്ബതിനാണ് പ്രതിഷേധ മാര്‍ച്ച്‌ നടത്തുക. വിഘടനവാദികളെ ദേശീയ അന്വേഷണ ഏജന്‍സി നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച്‌. വാര്‍ത്താ സമ്മേളനത്തിലാണ് വിഘടനവാദി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. മിര്‍വെയ്സ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയും വീട്ടുതടങ്കലിലുള്ള സെയ്ദ് അലി ഷാ ഗിലാനി ടെലിഫോണിലൂടെയുമാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

NO COMMENTS