തിരുവനന്തപുരം: ഷെഫിന്‍ ജഹാന്‍റെ ഐഎസ് ബന്ധം അന്വേഷിക്കുന്ന എന്‍ ഐ എ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐ എസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്. പ്രതികളെ ചോദ്യംചെയ്യാന്‍ എറണാകുളം പ്രത്യേക എന്‍ ഐ എ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്.
കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ് ഏജന്‍റുമാരുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.