ഷെഫിന്‍ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികളുടെ മൊഴി

367

കൊച്ചി : ഷെഫിന്‍ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികളായ മന്‍സീതും, സഹ്വാനയും എന്‍ഐഎയ്ക്ക് മൊഴി നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്‍റെ മൊഴി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നും മൊഴി നല്‍കി. ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇവരുടെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയത്.

NO COMMENTS