ഐ എസ് ബന്ധം ; അഞ്ചു പേര്‍ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു

243

കണ്ണൂര്‍: ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിഥിലാജ് (26), അബ്ദുള്‍ റസാഖ് (34), എം.വി. റഷീദ് (24), മനാഫ് റഹ്മാന്‍ (42), യു.കെ. ഹംസ (57) എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ വളപട്ടണം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടയില്‍ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു കണ്ണൂരില്‍ പൊലീസ് പിടികൂടുന്നത്. പിന്നീട് കേരള പൊലീസില്‍ നിന്നു കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

NO COMMENTS