ഐ.എസ് ബന്ധം : തൊടുപുഴ സ്വദേശി അറസ്റ്റില്‍

230

കൊച്ചി: ഇസ്ലാമിക സ്റ്റേറ്റ് (ഐ.എസ്) ബന്ധം ആരോപിച്ച്‌ ഒരാളെ കൂടി ദേശീയ സുരക്ഷ ഏജന്‍സി (എന്‍.ഐ.എ) പിടികൂടി. തൊടുപുഴ സ്വദേശി സുബ്രഹ്മണ്യനാണ് തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കൊച്ചിയില്‍ എത്തിക്കും. ഇന്നലെ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ ആറു പേരുടെ സംഘത്തില്‍ ഉള്ളതാണ് സുബ്രഹ്മണ്യവും. സംഘത്തില്‍ 12 പേരാണ് ഉള്ളതെന്ന് എന്‍.ഐ.എ കണ്ടെത്തി. അവശേഷിക്കുന്ന അഞ്ചു പേര്‍ രാജ്യത്തിന് പുറത്താണ്.ഇന്നലെ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് സംഘത്തിലെ അഞ്ചു പേരെ എന്‍.ഐ.എ പിടികൂടിയത്. ഇന്ത്യന്‍ സേനയുടെ ഭീകരവിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു സംഘത്തിന്‍റെ ദൗത്യം.സംസ്ഥാനത്ത് ഭീകര വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും വകവരുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവന്നിരുന്ന എന്‍.ഐ.എ സംഘം മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് കനകമലയില്‍ നിന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

NO COMMENTS

LEAVE A REPLY