കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ രണ്ടുപേരെക്കൂടി പ്രതിചേര്‍ത്തു. കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി, കാസര്‍കോഡ് സ്വദേശി ഷംസുദ്ദീന്‍ എന്നിവരുടെ പങ്കാണ് വ്യക്തമായത്. ഐഎസില്‍ ചേര്‍ന്ന ഷജീറിപ്പോള്‍ അഫ്ഗാനിലാണ്.
ഭീകര സംഘടനയായ ഐ എസില്‍ ചേരുന്നതിനായി 22 പേര്‍ രാജ്യം വിട്ടെന്ന് നേരത്തെ സ്ഥീരികരിച്ചിരുന്നു. അഫ്ഗാനിലെത്തിയ ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി, കാസര്‍കോഡ് സ്വദേശി ഷംസുദ്ദീന്‍ എന്നിവരുടെ പങ്ക് വ്യക്തമായത്. അബു ഐഷ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുവഴി കേരളത്തിലെ ഐ എസ് പവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നത് ഷജീറാണെന്ന് തിരിച്ചറിഞ്ഞു. ഐപി വിലാസമടക്കമുളളവ പരിശോധിച്ചതില്‍വനിന്നാണ് രാജ്യംവിട്ട ഇയാളുടെ പങ്ക് വ്യക്തമായത്. ഐസില്‍ ചേരുന്നതിനായി പോയ എല്ലാവരേയും രാജ്യത്തെത്തിക്കാനുളള നയതന്ത്രനീക്കങ്ങള്‍ എന്‍ഐഎ തുടരുകയാണ്.