പട്ന: പാകിസ്താനെതിരെയുള്ള എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയോട് പാകിസ്താന് പ്രേമലേഖനം എഴുതുന്നത് അവസാനിപ്പിക്കണമെന്നാശ്യപ്പെട്ടു.രാജ്യം മുഴുവന്‍ താങ്കള്‍ക്ക് പിന്നിലുണ്ട്. ഇസ്ലാമാബാദിലേക്ക് പ്രേമലേഖനം അയക്കുന്നത് നിറുത്തി പ്രധാനമന്ത്രി പാകിസ്താനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് മുന്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ (യു) നേതാവിന്റെ ഉപദേശം.അതേ സമയം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നാലക്രമണത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നീതിഷ് കുമാര്‍ ആവശ്യപ്പെട്ടു.
നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍ നേരുന്നതിനായി മോദി പാകിസ്താനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ നടപടിയേയും നിതീഷ്കുമാര്‍ വിമര്‍ശിച്ചു. പട്നക്കുടുത്ത് നടന്ന പൊതുപരിപാടിക്കിടെയാണ് നിതീഷ്കുമാറിന്റെ പരാമര്‍ശങ്ങള്‍.
നരേന്ദ്ര മോദി ഒരു പ്രധാനമന്ത്രിയും രാജ്യത്തിന്റെ നേതാവുമാണെന്ന കാര്യം മറക്കരുത്. അല്ലാതെ ബിജെപി നേതാവെന്ന നിലയില്‍ മാത്രം പ്രവര്‍ത്തികരുത്. പാകിസ്താനെ ഒറ്റപ്പെടുത്തുന്നതില്‍ മോദി കുറച്ചു കൂടി ശക്തിനേടണമെന്നും നിതീഷ് പറഞ്ഞു.
സെപ്തംബര്‍ 29നാണ് ഇന്ത്യ സൈന്യം നിയന്ത്രണ രേഖ കടന്ന പാക് അധീന കശ്മീരില്‍ മിന്നലാക്രണം നടത്തിയത്. സൈനിക നടപടിക്ക് സര്‍ക്കാരിന് ആദ്യം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്നീട് മിന്നലാക്രണത്തിന്റെ തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
എന്നാല്‍ തെളിവുകള്‍ പുറത്ത് വിടേണ്ടതില്ലെന്നും സര്‍ക്കാരിനും മോദിക്കും മിന്നലാക്രമണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതാണെന്നും പറഞ്ഞ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിതീഷ് കുമാറും മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.