അബൂജ: നൈജീരിയയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയയിലെ മയ്ദുഗുരിയില്‍ ചൊവ്വാഴ്ചയായിരുന്നു ആക്രമണം നടന്നത്. ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തിരക്കുള്ള ചന്തയിലായിരുന്നു സ്ഫോടനം നടത്തിയത്. മയ്ദുഗുരിയിലെ അഭയാര്‍ഥി ക്യാമ്ബുകള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ക്യാമ്ബിനു മുന്നിലായിരുന്നു സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബൊക്കോഹറാമാണ് ആക്രമണത്തിന്റെ പിന്നിലെന്ന് കരുതുന്നു.