കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ഒപ്പം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും തീരുമാനമായി. എന്നാല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാവില്ല.അതേസമയം തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും യോഗത്തില്‍ തീരുമാനമായി. പൂരപ്പറമ്ബില്‍ പൊതുജനങ്ങക്ക് പ്രവേശനം നല്‍കില്ല. സംഘാടകര്‍ക്ക് മാത്രമാണ് പൂരപ്പറമ്ബില്‍ അനുമതി നല്‍കുക.