തലശ്ശേരി : ബിജെപി പ്രവര്‍ത്തകനായിരുന്ന തലശേരി സ്വദേശി നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വടക്കുമ്ബാട് തെക്കേ കണ്ണോളി വീട്ടില്‍ കെ ശ്രീജിത്ത്(39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വിബിനോയ്(31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെപി മനാഫ്(42), വടക്കുമ്ബാട് പോസ്റ്റാഫിസിന് സമീപം ജയരാജ് ഭവനില്‍ പിപി സുനില്‍കുമാര്‍(51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സികെ മര്‍ഷൂദ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു ഫിറോസ്, വടക്കുംമ്ബാട് കൂളിബസാറിലെ നടുവിലോതിയില്‍ വത്സന്‍ വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. എട്ടാം പ്രതി മൂലാന്‍ എം ശശിധരന്‍ കേസ് വിചാരണക്കിടയില്‍ മരിച്ചിരുന്നു