വാഷിങ്ടന്‍ : ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ.