നീലക്കുയിൽ “സിനിമ നാടകമാകുന്നു ; ആദ്യ സ്റ്റേജ് ടാഗോർ തീയേറ്ററിൽ ഇന്ന്

45

തിരുവനന്തപുരം :പി ഭാസ്ക്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954-ൽ റിലീസായ “നീലക്കുയിൽ “സിനിമ അതിൻ്റെ എഴുപതാം വർഷത്തിൽ നാടകമാകുന്നു. ഡിസംബർ 29-ാം തീയതി ( ഇന്ന് )5.30 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് ആദ്യ സ്റ്റേജ്.

ഉറൂബിൻ്റെ രചനയിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴക്കിയെത്തിയ ചിത്രത്തിൽ ശ്രീധരൻ മാഷായി സത്യനും നീലിയായി മിസ് കുമാരിയുമാണ് അഭിനയിച്ചത്. മികച്ച മലയാളം ചിത്രത്തിനുള്ള നാഷണൽ അവാർഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായിരുന്നു നീലക്കുയിൽ.

ആർ എസ് മധുവിൻ്റെ രചനയിൽ ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്.

ശ്രീധരൻ മാഷിനെ ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയെ നർത്തകി സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂർ പ്രവീൺകുമാർ, സജനചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവരും അവതരിപ്പിക്കുന്നു.

പശ്ചാത്തല സംഗീതം – അനിൽ റാം, ലൈറ്റ് ഡിസൈൻ- എ ഇ അഷ്റഫ്, കലാസംവിധാനം – അജിൻ എസ്, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്, മ്യൂസിക് എക്സിക്യൂഷൻ – സതീഷ് കെ നാരായണൻ, ലൈറ്റിംഗ് – KPAC ഹരിലാൽ, ചമയം -നാരായണൻ, രംഗശില്പം – പ്രദീപ്, സീൻ സെറ്റിംഗ് – സാജു.

NO COMMENTS

LEAVE A REPLY