മാനന്തവാടിയില്‍ തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീ പം ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളി കളാണ് മരിച്ചത്.
തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. ജീപ്പ് കൊക്കയി ലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മാനന്തവാടി മെഡി ക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു