മംഗലാപുരം : കർണാടകത്തിലെ ഒമ്പത് ജില്ലകൾ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്ത മാക്കിയിരുന്നു. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മംഗളൂരൂ, മൈസൂരൂ, കലബുറഗി, ധാർവാഡ്, ചിക്കബെല്ലാപുര, കൊഡഗ്, ബെൽഗാം എന്നീ ജില്ലകളാണ് അടച്ചിടുന്നത്. എന്നാൽ അവശ്യ സേവനങ്ങൾ ഇവിടങ്ങളിൽ ലഭ്യമാകും.
അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചതിന് പിന്നാലെ സംസ്ഥാനത്തെ അന്തർ ജില്ലാ സർവീസുകളും 31 വരെ നിർത്തിവെച്ചു. മഹാരാഷ്ട്രയിലും ദില്ലിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ സംസ്ഥാനത്തെ മെട്രോ സർവീസ് മാർച്ച് 31 വരെ റദ്ദാക്കിയതായും പ്രഖ്യാപിച്ചിരുന്നു.