കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നിപ്പാ വൈറസ് ബാധിതര്‍ മരിച്ചതിനാല്‍ ആശുപത്രി ജീവനക്കാര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
രണ്ടു ദിവസങ്ങളിലായി മൂന്ന് പേരാണ് നിപ ബാധിച്ച് മരിച്ചത്. രോഗികളുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരും ആശുപത്രികളില്‍ നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.