തിരുവനന്തപുരം : സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ കണ്ടെത്തിയ ജില്ലകളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് പോകുന്നതും നിലവില്‍ സുരക്ഷിതമാണെങ്കിലും നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് തോന്നുന്നുവെങ്കില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ തികച്ചും പ്രാദേശികമാണ്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ഇത് ഏറെയും കണ്ടെത്തിയത്. ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രാജീവ് സദാനന്ദന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.