കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും സാലിഹും നിപ ബാധിച്ച് നേരത്തെ മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.