നിപ്പാ വൈറസിനു കാരണം വവ്വാലല്ലെന്ന്‍ സ്ഥിരീകരണം

435

തിരുവനന്തപുരം : നിപ്പാ വൈറസിനു കാരണം വവ്വാലല്ലെന്ന്‍ സ്ഥിരീകരണം. ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യമില്ലെന്നു കണ്ടെത്തിയത്. ചങ്ങരോത്തെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. തിങ്കളാഴ്ച് സാമ്ബിളുകള്‍ വീണ്ടും ശേഖരിച്ച്‌ പരിശോധിക്കും. ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാമ്ബിളുകളാണ് പരിശോധിച്ചത്. പഴ വര്‍ഗ്ഗങ്ങള്‍ ഭക്ഷിക്കുന്നവയുടെ രക്തവും പരിശോധനയ്ക്ക് അയക്കും. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

NO COMMENTS