നീരവ് മോദിയുടെ വസതിയില്‍ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു

245

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ 11,346 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന വജ്രവ്യവസായി നീരവ് മോദിയുടെ വസതിയില്‍ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തു. ഇന്ന് ഐഡി ഉദ്യോഗസ്ഥര്‍ പരിശോധനയിലാണ് വജ്രവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള ആഭരണശേഖരം പിടിച്ചെടുത്തത്. നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിക്കുകയും ചെയ്തു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 ഇടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്. ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച്‌ നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച്‌ 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്.

NO COMMENTS