പിഎന്‍ബി തട്ടിപ്പ് : നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു

235

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവിധേയരായ നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് വിദേശകാര്യ വകുപ്പ് മരവിപ്പിച്ചു. 4 ആഴ്ചത്തേയ്ക്കാണ് പാസ്പോര്‍ട്ട് മരവിപ്പിച്ചിരിയ്ക്കുന്നത്. അതിനു മുന്‍പ് തന്നെ ഇന്റര്‍പോള്‍ നീരവ് മോദിയ്ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുപേരും മറുപടി നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നല്‍കിയില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

NO COMMENTS