നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

276

ഡല്‍ഹി : നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടേയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ കേന്ദ്രം അനുമതി തേടി. കമ്പനി നിയമ ട്രൈബൂണലിനെ കമ്പനികാര്യ മന്ത്രാലയം സമീപിക്കും. കമ്പനി നിയമത്തിലെ 221,​ 222 വകുപ്പുകള്‍ പ്രകാരം നീരവ് മോദി കേസിലുള്‍പ്പെട്ട 64 പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാരിന്‍റെ നീക്കം. കുടുംബാംഗങ്ങളെ കൂടാതെ നീരവിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടേയും ട്രസ്റ്റുകളുടേയും സ്വത്തുക്കളും ഏറ്റെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കൈമാറ്റം ചെയ്യുന്നതോ തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ട്രൈബ്യൂണലിനെ സമീപിച്ചത്.

NO COMMENTS