നിര്‍ഭയ കേസില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

272

ന്യൂ ഡല്‍ഹി: ലോകമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹിയിലെ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. രാജ്യത്തെ നടുക്കിയ സംഭവം.പിന്നീട് നിര്‍ഭയ കേസ് എന്നറിയപ്പെട്ടത്.ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ നാലുപ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.കേസ് വാദം കേട്ട മൂന്നംഗ ബഞ്ചിലെ ജസ്റ്റിസുമാരായിരുന്ന ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരാണ് വിധി പ്രസ്താവിച്ചത്. സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് സുപ്രീംകോടതി വിലയിരുത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു.
പ്രതികള്‍ക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇത് കോടതി പരിഗണിച്ചില്ല. 2012 ഡിസംബര്‍ 16 നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഹൈക്കോടതി വിധിച്ച വധശിക്ഷക്കെതിരെ നാല് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു. കേസിലെ പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.കൂട്ടബലാത്സം നടന്നിട്ടില്ലെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. അമിക്കസ് ക്യുറിമാരായ മുതിര്‍ന്ന അഭിഭാഷകര്‍ രാജു രാമചന്ദ്രനും സഞ്ജയ് ഹെഡ്ഡേയും പ്രോസിക്യൂഷന്‍റെ വാദം കോടതിയില്‍ സ്വീകരിചില്ല. പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.മറ്റൊരുപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്.മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി 2015 ല്‍ ശിക്ഷ പൂര്‍ത്തിയാക്കി മോചിതനായി. മറ്റൊരു പ്രതി രാം സിംഗ് 2013 ല്‍ തിഹാര്‍ജയിലില്‍ ആത്മഹത്യ ചെയ്തു.

NO COMMENTS

LEAVE A REPLY