തിരുവനന്തപുരം : സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല ചന്ദ്ര അസ്താന ചുമതലയേറ്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ 11 മാസമായി വിജിലന്‍സിന് പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇല്ലാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒപ്പം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരപ്രാധാന്യത്തോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ അസ്താനയെ നിയമിച്ചത്.