കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

250

തിരുവനന്തപുരം : ഓഖി ദുരിത ബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരമാന്‍ ഇന്ന് സംസ്ഥാനത്ത് എത്തും. ഉച്ചക്ക് ശേഷം മൂന്നിന് എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ടെക്‌നിക്കല്‍ ഏരിയയില്‍ ഇറങ്ങുന്ന മന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. തുടര്‍ന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മന്ത്രി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഓഖി ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്ന വിലയിരുത്തലിലാണ് സൈന്യം. ഈ സാഹചര്യത്തില്‍ സേന നടത്തുന്ന രക്ഷാദൗത്യം വിലയിരുത്താനാണ് മന്ത്രി എത്തുന്നത്.

NO COMMENTS