ന്യൂഡല്‍ഹി• വിപണിയിലെ മല്‍സരം നേരിടാന്‍ ഇന്ത്യന്‍ കര്‍ഷകരും വ്യാപാരികളും ശക്തരാകുന്നതുവരെ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കാനാവില്ലെന്ന് വാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കി. ‘ദി ഇക്കണോമിസ്റ്റ് ഇന്ത്യ സമ്മിറ്റില്‍ ‘ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ കമ്ബനികളില്‍ 51 ശതമാനം വിദേശ ഓഹരിനിക്ഷേപം നേരത്തെ അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപി ഇതിനെ എതിര്‍ത്തിരുന്നു. യുകെ ആസ്ഥാനമായ ‘ടെസ്കോ’ ഇവിടെ മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വ്യാപാരത്തിന് നല്‍കിയ അപേക്ഷ മുന്‍ ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നു.