അവസാന ആളും തീരത്തത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്ന്​ നിര്‍മലാ സീതാരാമന്‍

186

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തിയ മന്ത്രി ഓഖി ചുഴലിക്കാറ്റ് വിതച്ച നഷ്ടങ്ങള്‍ വലയിരുത്തി. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തി പഴയാറ് വെള്ളം കെട്ടിയ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.നാഗര്‍കോവില്‍, ചുങ്കാന്‍കട,വില്ലുക്കുറി കാരവിള ഭാഗങ്ങളിലെ കൃഷിനാശവും മന്ത്രി വിലയിരുത്തി.

കൊല്ലങ്കോട്ടും, നീരോടിയിലും മത്സ്യതൊഴിലാളികളെയും കണ്ടു സംഭവങ്ങള്‍ വിലയിരുത്തി. കേരളത്തില്‍ വിഴിഞ്ഞത്തും പൂന്തുറ,പൂവാര്‍ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിക്കും. ജില്ലാ കളക്ടര്‍, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായുള്ള അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രിയുടെ വിഴിഞ്ഞം സന്ദര്‍ശനം. ഒാഖി നാശം വിതച്ച വിഴിഞ്ഞത്ത്​ മത്​സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തി. സംസ്​ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സു​േരന്ദ്രന്‍, ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ എന്നിവരും പ്രതിരോധ മന്ത്രിയെ അനുഗമിക്കുന്നുണ്ട്​.

NO COMMENTS